കൊച്ചി: കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ പിന്തുണച്ച് മഹാരാജാസ് കോളജില്‍ നടത്തിയ ഐക്യദാര്‍ഢ്യസദസില്‍ പ്രമുഖരടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. എഴുത്തുകാരന് എന്‍.എസ്. മാധവന് ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാസെക്രട്ടറി എസ്. സതീഷ്, എഴുത്തുകാരി കെ.ആര്. മീര, സംവിധായകരായ ആഷിക് അബു, മഹേഷ് നാരായണന്, നടന് ജോജു ജോര്‍ജ്, രഞ്ജിനി ഹരിദാസ്, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പനമ്പിള്ളിനഗറില്‍ ആസാദി പാട്ടും പ്രതിഷേധ സംഗമമവും നടത്തി. റാപ്പര്‍ വേടന്, ഫുട്ബോള്‍താരം സി.കെ. വിനീത്, ഗായകന് അലോഷി, കെ.കെ. ഷാഹിന, എഴുത്തുകാരി നവമി, മനീഷ രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ദേശീയപതാകയും ഭരണഘടനയും കൈയിലേന്തി മുദ്രാവാക്യം മുഴങ്ങി എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നഗരത്തില്‍ നൈറ്റ് മാര്‍ച്ചും നടത്തി.